ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച പതിനഞ്ച് വയസുകാരനെ ഗോശാലയിൽ ജോലി ചെയ്യാൻ അയച്ച് ജുവനൈൽ ജസ്‌റ്റിസ് ബോർഡ്. കൂടാതെ, പതിനഞ്ച് ദിവസം വൃത്തിയാക്കാനും 10000 രൂപ പിഴയടക്കാനും ബോർഡ് ഉത്തരവിട്ടു.
പ്രകോപനപരമായ സന്ദേശത്തോടെയാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രചരിപ്പിച്ചതെന്നാണ് കേസ്. കുട്ടിയുടെ പ്രായം പരിഗണിച്ചാണ് ചെറിയ ശിക്ഷ വിധിച്ചതെന്ന് ജുവനൈൽ ബോർഡ് അറിയിച്ചു. ഐപിസി സെക്ഷൻ 505 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചുവെന്ന് പോലീസ് പറഞ്ഞു.
Most Read: ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം; അസമിൽ മരിച്ചവരുടെ എണ്ണം 25 ആയി