യോഗിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു; പ്രൊഫൈലിൽ കാർട്ടൂൺ ചിത്രം

By News Desk, Malabar News
yogi
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. പ്രൊഫൈലിൽ നിന്ന് യോഗിയുടെ ചിത്രം മാറ്റി ഹാക്കർ കാർട്ടൂൺ ചിത്രം പോസ്‌റ്റ്‌ ചെയ്‌തു. രാത്രിയോടെ തന്നെ അക്കൗണ്ട് വീണ്ടെടുത്തതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നാല് മില്യൺ ഫോളോവേഴ്‌സ്‌ ആണ് ആദിത്യനാഥിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലുള്ളത്. അർധരാത്രിയോടെ മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂൺ പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്‌തതായി സ്‌ഥിരീകരിച്ചത്‌. പിന്നാലെ അനിമേഷൻ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയൽ വീഡിയോയും ഹാക്കർമാർ പോസ്‌റ്റ്‌ ചെയ്‌തു. അധികം വൈകാതെ തന്നെ അക്കൗണ്ട് വീണ്ടെടുത്തെന്ന് മുഖ്യമന്ത്രിയുടെ അക്കൗണ്ടിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

Most Read: മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതന്‍; പോലീസ് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE