ന്യൂഡെൽഹി: ഉത്തരേന്ത്യയിലും വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാകുന്നു. അസമിൽ പ്രളയത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ആറുപേർ കൂടി മരിച്ചു. ഇതോടെ അസമിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. കനത്ത മഴയിലും ഇടിമിന്നലിലും യുപിയിൽ 5 മരണം റിപ്പോർട്ട് ചെയ്‌തു. യുപിയിലെ ഗോണ്ടയിൽ രണ്ടുപേരും ലംഖീപുർ ഖേരിയിൽ മൂന്നു പേരുമാണ് മരിച്ചത്.
ഉത്തരാഖണ്ഡിൽ കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവെച്ചു. ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട്ടും ഡെൽഹിയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും വെള്ളപ്പൊക്കവും കാർഷിക മേഖലയിൽ ഉൾപ്പടെ കനത്ത നാശം വിതച്ചു. ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നതിനാൽ കേദാർനാഥ് യാത്ര അടിയന്തിരമായി നിർത്തിവെച്ചു.
അയ്യായിരം തീർഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഡെൽഹിയിൽ ഇന്നലെ രാത്രിയും ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായി. ഇതോടെ താപനില 17.2 ഡിഗ്രി വരെ താഴ്ന്നു. 18 വർഷത്തിനിടെ മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്.
Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സ്വകാര്യ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു