തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സ്വകാര്യ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
Thrikkakara by-election
Representational Image
Ajwa Travels

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ സ്വകാര്യ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ദിവസം ജീവനക്കാർക്ക് വോട്ട് ചെയ്യാനാണ് അവധി പ്രഖ്യാപിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്‌ഥാപനങ്ങൾക്കാണ് അവധി ബാധകം.

ലേബർ കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് വോട്ടെടുപ്പ് ദിവസമായ മെയ് 31ന് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചത്. അവധി എടുക്കാൻ കഴിയാത്ത തരത്തിൽ സുപ്രധാന ജോലികൾ ചെയ്യുന്നവർ ഉണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും നിർദ്ദേശം നൽകി.

ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഐടി, പ്ളാന്റേഷൻ മേഖല എന്നിവ ഉൾപ്പടെയുള്ള മുഴുവൻ സ്വകാര്യ സ്‌ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ, ജില്ലാ ലേബർ ഓഫിസർ എന്നിവരെയാണ് ഉത്തരവ് നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.

Most Read: ശ്രീനഗറിൽ തീവ്രവാദി ആക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു, മകൾക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE