തൃക്കാക്കര എംഎൽഎയായി ഉമാ തോമസിന്റെ സത്യപ്രതിജ്‌ഞ ഇന്ന്

By Team Member, Malabar News
Uma Thomas A

എറണാകുളം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയ കോൺഗ്രസ് പ്രതിനിധി ഉമാ തോമസ് ഇന്ന് എംഎൽഎ ആയി സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെ സ്‌പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കുക. എംഎൽഎ ആയിരുന്ന പിടി തോമസിന്റെ വിയോഗത്തെ തുടർന്ന് തൃക്കാക്കര മണ്ഡലത്തിൽ നടത്തിയ ഉപതിരഞ്ഞെടുപ്പിൽ 25,016 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ഉമാ തോമസ് വിജയം നേടിയത്.

പതിനഞ്ചാം കേരള നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എ എന്ന പ്രത്യേകതയും ഉമാ തോമസിന് ഉണ്ട്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ തിരുത്തിയത്. പിടി തോമസ് 2016ൽ 11,996 വോട്ടിന്റെയും 2021ൽ 14,329 വോട്ടിന്റെയും ഭൂരിപക്ഷമാണ് തൃക്കാക്കരയിൽ നിന്നും നേടിയത്.

കൂടാതെ ഈ സഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എയും യുഡിഎഫ് രണ്ടാമത്തെ വനിതാ എംഎല്‍എയുമാണ് ഉമാ തോമസ്. വടകരയില്‍ മത്സരിച്ചു വിജയിച്ച കെകെ രമയാണ് നിലവില്‍ പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎല്‍എ.

Read also: സംസ്‌ഥാനത്ത് ഇന്ന് മുതൽ കാലവർഷം കനക്കും; ശക്‌തമായ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE