ഉമ തോമസ് ഈ മാസം 15ന് സത്യപ്രതിജ്‌ഞ ചെയ്യും

By Team Member, Malabar News
Uma Thomas Will Be Sworn On June 15 As Thrikkakkara MLA
Ajwa Travels

എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് ഈ മാസം 15ആം തീയതി എംഎൽഎ യായി സത്യപ്രതിജ്‌ഞ ചെയ്യും. 15ആം തീയതി രാവിലെ 11 മണിക്ക് സ്‌പീക്കറുടെ ചേമ്പറിൽ വച്ചാണ് സത്യപ്രതിജ്‌ഞ നടക്കുക.

പിടി തോമസ് എംഎൽഎ മരിച്ചതിന് പിന്നാലെയാണ് തൃക്കാക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായ ഉമാ തോമസ് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുകയും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്‌തു. 72,767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. അതേസമയം 2021ൽ പിടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു.

എൽഡിഎഫ് സ്‌ഥാനാർഥിയായ ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടത് സ്‌ഥാനാർഥി നേടിയത് 45,510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2,242 വോട്ടിന്റെ വർധനയുണ്ടായി. അതേസമയം ബിജെപി സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണൻ നേടിയത് 12,955 വോട്ടാണ്. എന്നാൽ കഴിഞ്ഞ തവണ ബിജെപി നേടിയത് 15,483 വോട്ടുകളായിരുന്നു.

Read also: പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് പർവേസ് മുഷാറഫ് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE