പ്രളയക്കെടുതി; അസമിന് കൈത്താങ്ങുമായി ആമിർ ഖാൻ

By News Bureau, Malabar News
Ajwa Travels

മുംബൈ: വെള്ളപ്പൊക്കത്തിൽ ദുരിതം നേരിടുന്ന അസമിന് സാമ്പത്തിക സഹായവുമായി ബോളിവുഡ് താരം ആമിർ ഖാൻ. അസം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപയുടെ സഹായമാണ് അമീർ ഖാൻ നൽകിയത്.

പ്രളയക്കെടുതി സംസ്‌ഥാനത്തെ 22 ലക്ഷത്തിൽ അധികം ആളുകളെയാണ് ബാധിച്ചത്. വെള്ളപ്പൊക്കത്തിൽ 126 പേർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്തിന്റെ ബഹുഭൂരിപക്ഷവും ഈ ദുരന്തത്തിന്റെ ദുരിതം അനുഭവിക്കുന്നതിനാൽ, ഒരു സഹായവും കുറവായി കാണുന്നില്ലെന്ന് സംഭാവനയ്‌ക്ക് നന്ദി അറിയിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമത ബിശ്വാസ് ശർമ്മ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാര സംഭാവനയായി 25 ലക്ഷം രൂപ നൽകി നമ്മുടെ സംസ്‌ഥാനത്തെ പ്രളയബാധിതരായ ജനങ്ങൾക്ക് ബോളിവുഡ് നടാൻ അമീർ ഖാൻ സഹായ ഹസ്‌തം നീട്ടിരിക്കുകയാണ്’ അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. താരത്തിന് അദ്ദേഹം നന്ദിയും അറിയിച്ചു.

‘മാൻ വിത്ത് എ ബിഗ് ഹാർട്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിരവധിപേരാണ് ആമിറിന് അഭിനന്ദനവുമായി രംഗത്തെത്തിയത്.

Most Read: വിസ്‌മയ കേസ്; വിചാരണ കോടതി വിധിക്കെതിരെ കിരൺ കുമാർ ഹൈക്കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE