അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷം; മരണം 174 ആയി

By Staff Reporter, Malabar News
flood-in-assam
Ajwa Travels

ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്‌ഥാനത്തെ 22.17 ലക്ഷം ആളുകൾ പ്രളയ ദുരിതത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആകെ 174 പേരാണ് അസമിൽ ഇതുവരെ മരണപ്പെട്ടത്. കച്ചാർ ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്.

12.32 ലക്ഷത്തോളം ആളുകളാണ് ജില്ലയിൽ പ്രളയം മൂലം ബുദ്ധിമുട്ട് നേരിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാന നദികളെല്ലാം അപകടകരമായ രീതിയിൽ കര കവിഞ്ഞ് ഒഴുകുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ആകെ 50,714 ഹെക്‌ട​ര്‍ കൃ​ഷി ഭൂ​മി​ പ്രളയത്തിൽ നശിച്ചിട്ടുണ്ട്. 23 ജില്ലകളിലായി 404 ദുരിതാശ്വാസ ക്യാംപു​കൾ തുറന്നിട്ടുണ്ട്. 138 കേന്ദ്രങ്ങൾ വഴി പ്രളയ ബാധിതർക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

Read Also: കാലടി സർവകലാശാല അധ്യാപക നിയമനം; ക്രമക്കേട് നടന്നെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE