അതിതീവ്ര മഴയും വെള്ളപ്പൊക്കവും; വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം

By Team Member, Malabar News
Flood In North West States In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ ശക്‌തമായ മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുകയാണ്. നിലവിൽ ഗുജറാത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശനഷ്‌ടം വിതച്ചത്. 63 ജീവനുകളാണ് ഗുജറാത്തിൽ പ്രളയക്കെടുതിയെ തുടർന്ന് പൊലിഞ്ഞത്.

കൂടാതെ ഗുജറാത്തിലെ സപുതാര വാഗായ് റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇതോടെ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 8 ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം മഹാരാഷ്‌ട്രയിലും മഴക്കെടുതി രൂക്ഷമാണ്. മഹാരാഷ്‌ട്രയിലെ 5 ജില്ലകളിൽ ജൂലൈ 14ആം തീയതി വരെ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോലാപൂർ, പാൽഘർ, നാസിക്, പൂനെ, രത്‌നഗിരി ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ അടുത്ത 3 ദിവസം മുംബൈയിൽ ഓറഞ്ച് അലർടും ആയിരിക്കും. തെലങ്കാനയിലെ പ്രളയ സാഹചര്യവും അതീവ ഗുരുതരമാണെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ അമർനാഥിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ 40 പേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കരസേനയുടെ പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തുന്നത്.

Read also: ജില്ലയിലെ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE