ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്; യമുനയിലെ ജലനിരപ്പിൽ നേരിയ കുറവ്

ചെങ്കോട്ട, സുപ്രീം കോടതി അടക്കമുള്ള സുപ്രധാന മേഖലകളെല്ലാം വെള്ളത്തിനടിയിലാണ്.

By Trainee Reporter, Malabar News
Delhi Floods
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്. രണ്ടു ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡെൽഹി വൻ പ്രളയഭീതിയിലാണ്. നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ചെങ്കോട്ട, സുപ്രീം കോടതി അടക്കമുള്ള സുപ്രധാന മേഖലകളെല്ലാം വെള്ളത്തിനടിയിലാണ്.

കശ്‌മീരി ഗെയിറ്റ്, മഹാത്‌മാഗാന്ധി മാർഗ് അടക്കമുള്ള സ്‌ഥലങ്ങളിൽ ജലനിരപ്പ് ഉയർന്നത് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഓഖ്‌ലയിലേ ജലശുദ്ധീകരണ പ്ളാന്റ് അടച്ചു. സ്‌കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ 16 വരെ അവധി പ്രഖ്യാപിച്ചു. അടിയന്തിര സർവീസുകൾ അല്ലാത്ത സർക്കാർ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡെൽഹിയിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിൽ മൂന്ന് കുട്ടികൾ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചിരുന്നു. ഡെല്‍ഹിയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ആദ്യമരണങ്ങളാണിത്. മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്‌ഥലത്തുള്ള കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ നീന്താനിറങ്ങിയ പിയൂഷ്(13), നിഖില്‍(10), ആശിഷ്(13) എന്നിവരാണ് മരിച്ചത്.

Most Read: ഏക സിവിൽ കോഡ്; സിപിഐഎം ജനകീയ സെമിനാർ ഇന്ന് കോഴിക്കോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE