കലിയടങ്ങാതെ യമുന; ജലനിരപ്പ് 208.46 മീറ്ററിൽ- സുപ്രീം കോടതിവരെ വെള്ളമെത്തി

By Trainee Reporter, Malabar News
delhi-yamuna river
Ajwa Travels

ന്യൂഡെൽഹി: യമുന നദിയിലെ ജലനിരപ്പ് അപകടരേഖയ്‌ക്ക് മുകളിൽ തുടരുന്നു. ഇന്ന് പുലർച്ചെ ആറ് മണിക്ക് 208.46 മീറ്ററിലാണ് ജലനിരപ്പ്. കര കവിഞ്ഞൊഴുകിയ വെള്ളം സുപ്രീം കോടതിയുടെ സമീപം വരെയെത്തി. കോടതിക്ക് സമീപത്തെ ഓട നിറഞ്ഞതാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാനിടയാക്കിയത്. രാജ്‌ഘട്ടിലും വെള്ളം കയറി. ചെങ്കോട്ട അടച്ചു.

ഔദ്യോഗിക വിവരമനുസരിച്ചു പ്രശ്‌നബാധിത മേഖലകളിൽ നിന്ന് ഇന്നല മാത്രം 23,692 പേരെ മാറിപ്പാർപ്പിച്ചു. വീടുകൾക്ക് പുറമെ ആശുപത്രികൾ, ഷെൽട്ടർ ഹോമുകൾ, ശ്‌മശാനങ്ങൾ എന്നിവയിലേക് വെള്ളം ഇടിച്ചുകയറുന്നത് വലിയ ഭീതി ഉണ്ടാക്കുകയാണ്. ഇതിനിടെ, ഡെൽഹിയിലെ സ്‌ഥിതിഗതികൾ വിലയിരുത്താൻ ഫ്രാൻസ് സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ചിരുന്നു.

കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് യമുനാ നദി കരകവിഞ്ഞൊഴുകുന്നത്. മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വീടിന്റെ ഏതാനും മീറ്റർ അകലെ വെള്ളം എത്തി. ലഫ്. ഗവർണർ വികെ സക്‌സേനയുടെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു. സ്‌കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ 16 വരെ അവധി പ്രഖ്യാപിച്ചു. അടിയന്തിര സർവീസുകൾ അല്ലാത്ത സർക്കാർ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.

Most Read: മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE