മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ' പുരസ്‌കാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ സമ്മാനിച്ചത്.

By Trainee Reporter, Malabar News
Awarded the Grand Cross of the Legion of Honor
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ

പാരിസ്: ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്‌കാരം’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ. പുരസ്‌കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. പുരസ്‌കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു.

മോദിക്കായി മക്രോൺ നൽകിയ സ്വകാര്യ അത്താഴ വിരുന്ന് നടന്ന എൽസി പാലസിൽ വെച്ചായിരുന്നു പുരസ്‌കാര വിതരണ ചടങ്ങും. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡണ്ട് നെൽസൺ മണ്ടേല, ചാൾസ് മൂന്നാമൻ രാജാവ്, മുൻ ജർമൻ ചാൻസലർ ആംഗല മെർക്കൽ, യുഎൻ മുൻ സെക്രട്ടറി ജനറൽ ബൗട്രസ് ഘാലി എന്നിവർ നേരത്തെ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.

ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന് ഇന്നലെ പാരിസിലെത്തിയ മോദി ഫ്രാൻസുമായുള്ള ആയുധ കരാറുകൾ ഉൾപ്പടെയുള്ളവയിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. 26 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ. 26 റഫാൽ വിമാനങ്ങൾ, മൂന്ന് അധിക സ്‌കോർപീൻ അന്തർവാഹിനികൾ, ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവ കരാറിലൂടെ സാധ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

Most Read: രാജ്യം പ്രതീക്ഷയുടെ നെറുകയിൽ; ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE