ഡെൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു- പരിശോധന തുടരുന്നു

By Trainee Reporter, Malabar News
delhi_police
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയെ മുൾമുനയിലാക്കി സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മയൂർ വിഹാർ, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ 8 സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം എത്തിയത്. മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, സാകേതിലെ അമിറ്റി, ദ്വാരകയിലെ ഡെൽഹി പബ്ളിക് സ്‌കൂൾ, ചാണക്യപുരി സൻസ്‍കൃതി സ്‌കൂൾ, നോയിഡയിലെ മറ്റൊരു സ്‌കൂളിലും ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശമെത്തി.

സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ച് പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡും അഗ്‌നിരക്ഷാ സേനയും സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്. ഇതുവരെ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മദർ മേരി സ്‌കൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് ബോംബ് ഭീഷണി എത്തിയത്.

ഇതേത്തുടർന്ന് പരീക്ഷ പാതിവഴിയിൽ നിർത്തേണ്ടിവന്നു. മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ചു. ഭീഷണികൾക്കെല്ലാം കേന്ദ്രീകൃത സ്വഭാവമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഏതാനും ആഴ്‌ചകൾക്ക് മുൻപ് ആർകെ പുരത്തെ ഒരു സ്‌കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു.

Most Read| ആലുവയിൽ ഗുണ്ടാ ആക്രമണം; നാലുപേർക്ക് പരിക്ക്- 4 പേർ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE