കെഎം ഷാജിയുടെ അധിക്ഷേപ പരാമർശം; ‘പ്രതികരിക്കാനില്ല, നല്ല തിരക്കുണ്ട്’- ആരോഗ്യമന്ത്രി

മലപ്പുറം കുണ്ടൂർ അത്താണി ലീഗ് സമ്മേളന വേദിയിലായിരുന്നു കെഎം ഷാജിയുടെ വിവാദ പ്രസംഗം. അന്തവും കുന്തവും തിരിയാത്ത ഒരു ‘സാധന’മാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നാണ് കെഎം ഷാജി പറഞ്ഞത്.

By Trainee Reporter, Malabar News
Minister Veena George-
Ajwa Travels

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ചു ആരോഗ്യമന്ത്രി വീണ ജോർജ്. വിഷയത്തിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്നും, താൻ നല്ല ജോലിത്തിരക്കിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്‌ത്രീവിരുദ്ധ പാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

‘ഇത്തരം കാര്യങ്ങളോടൊന്നും എനിക്ക് പ്രതികരിക്കാനില്ല. നിങ്ങൾ കാണുന്നത് പോലെ ഞാൻ നല്ല ജോലിത്തിരക്കിലാണ്. എനിക്ക് ഇഷ്‌ടം പോലെ ജോലിയുണ്ട്’- കെഎം ഷാജിയുടെ വിവാദ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു മന്ത്രിയുടെ മറുപടി. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴ്‌ത്തിക്കൊണ്ടാണ്, ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെ കെഎം ഷാജി കടുത്ത ഭാഷയിൽ വിമർശിച്ചത്.

മലപ്പുറം കുണ്ടൂർ അത്താണി ലീഗ് സമ്മേളന വേദിയിലായിരുന്നു കെഎം ഷാജിയുടെ വിവാദ പ്രസംഗം. അന്തവും കുന്തവും തിരിയാത്ത ഒരു ‘സാധന’മാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നാണ് കെഎം ഷാജി പറഞ്ഞത്. വീണ ജോർജ് ഷോ കളിച്ചു മുഖ്യമന്ത്രിയെ പുകഴ്‌ത്തി നടക്കുകയാണ്. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ വരുന്നതെന്നും കെഎം ഷാജി പറഞ്ഞിരുന്നു.

വലിയ പ്രഗൽഭയൊന്നും അല്ലെങ്കിലും മുൻ ആരോഗ്യമന്ത്രി കെകെ ശൈലജക്ക് കാര്യങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ, നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണെന്നും ഷാജി ചോദിച്ചു. നല്ല പ്രസംഗത്തിന് നൽകിയ സമ്മാനമാണ് വീണ ജോർജിന്റെ മന്ത്രി പദവിയെന്നും ഷാജി പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രിക്ക് എതിരായ സ്‌ത്രീവിരുദ്ധ പാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരള വനിതാ കമ്മീഷൻ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. മന്ത്രി വീണ ജോർജിനെതിരെ നടത്തിയ പ്രസ്‌താവന അങ്ങേയറ്റം സ്‌ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പി സതീദേവി പ്രതികരിച്ചു.

Most Read| കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE