കോഴിക്കോട്: തൃത്താലയിൽ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാർഥി എംബി രാജേഷിന് ആശംസകളുമായി നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി പിവി അന്‍വര്‍. തന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയമാണ് എംബി രാജേഷിന്റേതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“എന്റെ വിജയത്തേക്കാൾ ആഗ്രഹിച്ച വിജയം. പാലക്കാടൻ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എംബിആറിനു ആശംസകൾ,”- പിവി അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചു.
തൃത്താലയിലെ തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാർഥി വിടി ബല്‍റാം എംഎല്‍എ രംഗത്ത് എത്തിയിരുന്നു. തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു എന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
Also Read: ബംഗാളിൽ തൃണമൂലിന്റെ മികച്ച പ്രകടനം; 203 സീറ്റുകളിൽ മുന്നിൽ