തിരുവനന്തപുരം: എന്‍ഡിഎ സ്‌ഥാനാർഥികളുടെ നാമനിര്‍ദേശ പത്രിക പലയിടത്തും തള്ളിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണക്ക് തെളിവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്‌തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ്. സംഘപരിവാറും സിപിഐഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മൽസരം നടത്തുകയാണ്. സിപിഐഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലക്ക് വാങ്ങുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സിപിഐഎമ്മിന്റെ പ്രമുഖര്‍ മൽസരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്‌ഥാനാർഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. പകരം സിപിഐഎമ്മും സമാന നിലപാടാണ് സ്വീകരിച്ചത്. അപകടകരമായ രാഷ്‌ട്രീയമാണ് സിപിഐഎം പയറ്റുന്നത്. വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാലാണ് സിപിഐഎം ബിജെപിയുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്.
സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആര്‍എസ്‌എസ് നേതാവ് ആര്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എന്‍എഡിഎ സ്‌ഥാനാർഥി പുന്നപ്ര-വയലാര്‍ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയതും യാദൃശ്‌ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Also Read: സിന്ധുമോൾ ജേക്കബിന് രണ്ടില; പരാതിയുമായി യുഡിഎഫ് സ്‌ഥാനാർഥി