കൊച്ചി: പിറവത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ.സിന്ധു മോള്‍ ജേക്കബിന് രണ്ടില ചിഹ്‌നം അനുവദിച്ചതിന് എതിരെ പരാതി. യുഡിഎഫ് സ്‌ഥാനാർഥി അനൂപ് ജേക്കബാണ് പരാതി നല്‍കിയത്. അതേസമയം സിന്ധുമോൾ ജേക്കബിന്റെ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു.
സിപിഐഎം അംഗമായ സിന്ധു മോള്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്‌നം അനുവദിക്കരുത് എന്നാണ് അനൂപിന്റെ പരാതിയിൽ പറയുന്നത്. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ സ്‌ഥാനാർഥിയായാണ് സിന്ധുമോള്‍ പിറവത്ത് മൽസരിക്കുന്നത്. നാമനിര്‍ദേശ പട്ടികയുടെ സൂക്ഷ്‌മ പരിശോധന നടക്കുന്നതിനിടെയാണ് പരാതി.
നേരത്തെ സിപിഐഎം അംഗമായ സിന്ധു മോള്‍ കേരളാ കോണ്‍ഗ്രസ് സ്‌ഥാനാർഥിയാകുന്നതിന് എതിരെ പ്രാദേശിക സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തു. എന്നാല്‍ സിപിഐഎം ജില്ലാ നേതൃത്വം ഇത് തള്ളിയിരിക്കുകയാണ്.
Also Read: പാലക്കാട്ടെ കാല് കഴുകൽ വിവാദം; ‘ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെന്ന്’ ബിനോയ് വിശ്വം