നിയമസഭാ തിരഞ്ഞെടുപ്പ്; ജി സുധാകരന് വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്

By Staff Reporter, Malabar News
cpim-report-against-g-sudhakaran
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനം സംബന്ധിച്ച പരാതിയില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന് വീഴ്‌ച സംഭവിച്ചെന്ന് സിപിഎം. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്‌ഥാന സമിതിയില്‍ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് അവതരിപ്പിച്ചു. ഇടത് സ്‌ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്‌ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, റിപ്പോർട്ടില്‍ നടപടി നിർദ്ദേശിക്കുന്നില്ല. ഉച്ചയ്‌ക്ക് ശേഷം ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് റിപ്പോർട് ചർച്ച ചെയ്യും. ഇതിനുശേഷമുള്ള സംസ്‌ഥാന സമിതി യോഗത്തിലായിരിക്കും നടപടി പ്രഖ്യാപനമുണ്ടാകുക. ജി സുധാകരനും പരാതി ഉന്നയിച്ച എച്ച് സലാമിനുമെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. എളമരം കരീമും കെജെ തോമസും അംഗങ്ങളായുള്ള കമ്മീഷനാണ് പരാതി അന്വേഷിച്ചത്.

Read Also: ത്രിപുര വർഗീയ സംഘർഷം; 68 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE