പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടുവ’യുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കമാവും. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മാസ് എന്റര്‍ടെയ്‌നറായ കടുവ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുക്കുകയും സുരേഷ് ഗോപിയെ നായകനായി പ്രഖ്യാപിച്ച ചിത്രം ഹൈക്കോടതി തടയുകയും ചെയ്‌തിരുന്നു.
Read Also: ജോജു-പൃഥ്വി കോമ്പോ ‘സ്‌റ്റാർ’ ലെ ആദ്യഗാനം പുറത്തിറങ്ങി







































