രോഗികളെ വാടകയ്‌ക്ക് എടുത്ത് ആശുപത്രി; സംഭവം യുപിയിൽ

By Desk Reporter, Malabar News
up-hospital
Ajwa Travels

ലഖ്‌നൗ: രോഗികളെ വാടകയ്‌ക്ക് എടുത്ത് ഉത്തര്‍പ്രദേശിലെ എംസി സക്‌സേന ഗ്രൂപ്പ് ഓഫ് കോളേജ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയാണ് കോളേജിന്റെ ഭാഗമായുള്ള ആശുപത്രിയില്‍ രോഗികളായി അഭിനയിക്കാന്‍ ആളുകളെ വാടകയ്‌ക്ക് എടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.

സംഭവം വിവാദമായതോടെ ലഖ്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എംസി സക്‌സേന ഗ്രൂപ്പ് ഓഫ് കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. “തിങ്കളാഴ്‌ച വരെ എംസി സക്‌സേന ഗ്രൂപ്പ് ഓഫ് കോളേജ് മാനേജ്‌മെന്റിന് അവരുടെ ഭാഗം വിശദീകരിക്കാനുള്ള സമയം നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റിന്റെ ഭാഗം അറിഞ്ഞതിന് ശേഷം അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും”- ലഖ്‌നൗ അഡീഷണല്‍ സിഎംഒ ഡോ. എപി സിംഗ് പറഞ്ഞു.

Read also: ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്‌തുക്കൾ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE