ടോവിനോ തോമസ് നായകനാകുന്ന അടുത്ത ചിത്രം വരവിന്റെ ചര്‍ച്ചയിലാണ് ഇപ്പോള്‍ മലയാള സിനിമ പ്രേക്ഷകര്‍. തിര, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രാകേഷ് മണ്ടോടിയാണ് വരവിന്റെ സംവിധായകന്‍. രാകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. രാകേഷിനൊപ്പം തന്നെ ഗാന രചയിതാവായ മനു മഞ്ജിത്തും, സുരേഷ് മലയങ്കണ്ടിയും സഹ രചയിതാക്കളാണ്. വിശ്വജിത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സിനിയിലെ മറ്റ് താരങ്ങളെ പറ്റിയോ ചിത്രത്തിന്റെ ഇതിവൃത്തത്തെ പറ്റിയോ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ടോവിനോയുടെ അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന സിനിമ. മലയാളത്തിലെ സൂപ്പര്‍ ഹീറോ ചിത്രമെന്ന നിലയിലാണ് മിന്നല്‍ മുരളി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസര്‍ വലിയ വിജയമായിരുന്നു. മലയാളത്തിലെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതിനൊപ്പമാണ് ‘വരവിന്റെ’ വരവറിയിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
Read also : പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറാതെ ചര്‍ച്ചക്കില്ലെന്ന് ചൈന