ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യവേഷത്തിൽ എത്തുന്ന ‘വാശി’യുടെ ട്രെയ്‌ലർ പുറത്ത്. വിഷ്‍ണു ജി രാഘവാണ് സംവിധാനം. വക്കീല്‍ വേഷത്തിലാണ് ടൊവിനോയും കീര്‍ത്തിയും ചിത്രത്തിൽ എത്തുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രസംയോജനം.
രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് ‘വാശി’യിലൂടെ. റോബി വർഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യുക. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.
Read Also: മുഖ്യമന്ത്രിക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ മാർച്ച്