നിര്‍ണ്ണായകമായ വെളിപ്പെടുത്തലുമായി മലയാളികളെ ഞെട്ടിച്ച് പ്രിയ ഗായകന്‍ വിജയ് യേശുദാസ്. 20 വര്‍ഷത്തെ പിന്നണി ഗാന ജീവിതത്തിനിടെ മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ച വിജയ് ഇനി മലയാള സിനിമയില്‍ പാടില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. വനിത മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇപ്പോള്‍ അഭിനയത്തിലേക്കും ചുവടുറപ്പിക്കുന്ന താരത്തിന്റെ വെളിപ്പെടുത്തല്‍.
‘മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്,’ വനിതയില്‍ വിജയ് പറയുന്നു.
2000 ജനുവരിയില്‍ പുറത്തിറങ്ങിയ മില്ലേനിയം സ്‌റ്റാര്‍സ് എന്ന സിനിമയിലൂടെ അച്ഛന്‍ യേശുദാസിനൊപ്പം ആയിരുന്നു ചലച്ചിത്ര ലോകത്തേക്ക് വിജയ് കടന്നു വന്നത്. പിന്നീട് മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലും നിരവധി ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. ഇതുവരെയായി മൂന്ന് സംസ്‌ഥാന അവാര്‍ഡുകളും സ്വന്തമാക്കിയ വിജയ് യേശുദാസ് ‘മാരി’യിലെ വില്ലന്‍ വേഷത്തിലൂടെയാണ് അഭിനയത്തിലും സജീവമായത്.
Read Also: കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി