തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് വെർച്വൽ ക്യൂ സംവിധാനം ഒരുക്കുവാനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും തീരുമാനം. തിരക്ക് നിയന്ത്രിക്കാനാണ് വെർച്വൽ ക്യൂ സംവിധാനം വഴി ഭക്തരെ പ്രവേശിപ്പിക്കാൻ ആലോചിക്കുന്നത്, അതിനൊപ്പം എണ്ണം പരിമിതപ്പെടുക എന്ന ഉദ്ദേശ്യം കൂടിയുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ മുൻപോട്ടു പോകാൻ കഴിയൂ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
നവംബർ 16 നാണ് മണ്ഡലകാലം ആരംഭിക്കുന്നത്, അതിനുള്ളിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുവാനുള്ള സാധ്യതകൾ കുറവാണെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർബന്ധമായും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്തായാലും മുൻവർഷങ്ങളിലേത് പോലെ തീർത്ഥാടനം പൂർണതോതിൽ നടത്താനുള്ള സാഹചര്യങ്ങൾ സർക്കാർ മുന്നിൽ കാണുന്നില്ല. അതിന്റെ ഭാഗമായി കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും ചെയ്ത് തീർത്ഥാടനം പരിമിതപ്പെടുത്തുക എന്നതാണ് മന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനമായത്.
പ്രതികരണം രേഖപ്പെടുത്തുക
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.







































