മലയാള നടി പ്രിയ വാര്യർ കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘വിഷ്ണുപ്രിയ‘യുടെ ട്രെയ്ലർ പുറത്തുവിട്ടു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിർമാതാവ് കെ മഞ്ജുവിന്റെ മകൻ കൂടിയായ ശ്രേയസ് മഞ്ജുവാണ് നായകൻ. ചിത്രത്തിന്റെ ടൈറ്റിലിലെ വിഷ്ണു, പ്രിയ എന്നീ കഥാപാത്രങ്ങളായാണ് ശ്രേയസും പ്രിയയും വേഷമിടുന്നത്.
കെ മഞ്ജു സിനിമാസിന്റെ ബാനറിൽ ഷബീർ പത്താനാണ് ചിത്രം നിർമിക്കുന്നത്. തൊണ്ണൂറുകളിലെ കോളേജ് കാലഘട്ടമൊക്കെ വരുന്ന കഥയാണ് ചിത്രം പറയുന്നതെന്ന് നേരത്തെ വികെ പ്രകാശ് വെളിപ്പെടുത്തിയിരുന്നു.
ആക്ഷനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് വിനോദ് ഭാരതിയാണ്. ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്ന ചിത്രത്തിന്റെ സംഘട്ടന സംവിധായകർ കെജിഎഫിലൂടെ മലയാളികൾക്കിടയിലും ശ്രദ്ധേയനായ വിക്രം മോർ, ജോളി ബാസ്റ്റിൻ എന്നിവരാണ്. എഡിറ്റിങ് സുരേഷ് യുആർഎസ്. ചിക്കമംഗളൂരു, ബേലൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
Read Also: ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദേശങ്ങളുമായി ഹൈക്കോടതിയിൽ ചെന്നിത്തല



































