തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് ജലനിരപ്പ് വീണ്ടും ഉയരാൻ തുടങ്ങിയത്. 137.75 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ മുതൽ 137.60 അടിയായി തുടർന്നിരുന്ന ജലനിരപ്പ് മഴ ശക്‌തമായതോടെയാണ് ഉയർന്നത്.
നിലവിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്‌ഥാനത്ത് വ്യാപക മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. മഴ കനക്കുന്നതോടെ നീരൊഴുക്ക് വർധിച്ച് ജലനിരപ്പ് ഉയർന്നാൽ അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കാം.
അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ കേരളം തയ്യാറാക്കിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ വ്യക്‌തമാക്കി. നിലവിൽ ഡാം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കുന്നതിനും, തമിഴ്‌നാടിന്റെ ആവശ്യത്തിനും പുതിയ ഡാം നിർമിക്കണമെന്നാണ് കേരളം ഉന്നയിക്കുന്ന ആവശ്യം.
Read also: പരസ്യത്തിൽ നമ്പർ തെറ്റി; ഫോൺ കോളുകൾ കൊണ്ട് ദുരിതത്തിലായി വീട്ടമ്മ







































