നിലമ്പൂര്‍: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വയനാട്ടിലും ചാലിയാര്‍ പുഴയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും സന്നദ്ധ പ്രവര്‍ത്തനം നടത്തിയ മുന്നോറോളം എസ്വൈഎസ് സാന്ത്വനം വളണ്ടിയര്‍മാരെയാണ് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്.
പീവീസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സംഗമം പിവി അബ്ദുൽ വഹാബ് എംപി ഉൽഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കുറ്റംമ്പാറ അബ്ദുറഹ്മാന് ദാരിമി അധ്യക്ഷത വഹിച്ച ചടങ്ങിൽ നിലമ്പൂര്‍ നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായീൽ മൂത്തേടം, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, കെപി ജമാല്‍ കരുളായി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധിപേർ സംസാരിക്കുകയും പങ്കെടുക്കുകയും ചെയ്തു.

ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിലും അവ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിലും തുടര്‍ന്നുള്ള പോലീസ് ഇൻക്വസ്റ്റ്, പോസ്റ്റ്മാർട്ടം തുടങ്ങിയവയിലും മൃതദേഹങ്ങള്‍ വൃത്തിയാക്കുന്നതിനുമെല്ലാം സാന്ത്വനം വളണ്ടിയര്‍മാര്‍ നിസ്വാര്‍ഥ സേവനമാണ് കാഴ്ചവച്ചത്.
MOST READ | ‘രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം’; ബിജെപി നേതാവ് ഹൈക്കോടതിയിൽ







































