വയനാട് പുനരധിവാസം; ടൗൺഷിപ്പിനുള്ള ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ

കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ ഉള്ളവർക്ക് കരട് ലിസ്‌റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കുള്ളിൽ പരാതി നൽകാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും.

By Senior Reporter, Malabar News
Landslides News
Image courtesy: India Today | Cropped By MN
Ajwa Travels

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ടൗൺഷിപ്പിനുള്ള ഗുണഭോക്‌താക്കളുടെ ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ. കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ ഉള്ളവർക്ക് കരട് ലിസ്‌റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കുള്ളിൽ പരാതി നൽകാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും.

വീട് ഒലിച്ചു പോയവർ, പൂർണമായും തകർന്നവർ, ഭാഗികമായി വീട് തകർന്നവർ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കുക. മേപ്പാടി പഞ്ചായത്ത് 382 കുടുംബങ്ങളുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ സമർപ്പിച്ചിരുന്നത്.

അതേസമയം, വയനാട് പുനരധിവാസത്തിന് വീട് അടക്കം വാഗ്‌ദാനം ചെയ്‌തവരുമായി ജനുവരി ആദ്യവാരം മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒരാളും വിട്ട് പോകാതെ എല്ലാവരുമായും കൂടിക്കാഴ്‌ച നടത്തും. ഭൂമി ലഭ്യതയിൽ കോടതി വിധി വന്നാൽ മണിക്കൂറുകൾക്കകം തുടർ നടപടി ഉറപ്പാക്കാൻ സർക്കാർ സജ്‌ജമാണ്. ഭൂമിയിൽ അവ്യക്‌തത തുടരുന്നത് കൊണ്ടുമാത്രമാണ് ചർച്ചകൾ ഇതുവരെ നടത്താത്തതെന്നും റവന്യൂ മന്ത്രി വ്യക്‌തമാക്കി.

Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE