കാത്തിരിപ്പിനൊടുവില്‍ ‘യുവം’ പ്രേക്ഷകര്‍ക്ക് അരികിലേക്ക്; റിലീസ് ഫെബ്രുവരിയില്‍

By Staff Reporter, Malabar News
Yuvam movie release
Ajwa Travels

അമിത് ചക്കാലക്കലിനെ നായകനാക്കി പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ‘യുവം’ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക് അരികിലെത്തും.

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രമേയം കൊണ്ടുതന്നെ ഒരുപാട് വേറിട്ട ഒരു സിനിമയാണ് ‘യുവം’ എന്നാണ് അറിയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കോവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും നല്‍കിക്കൊണ്ട് പുറത്തിറങ്ങിയ ടീസര്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സജിത്ത് പുരുഷനാണ്. എഡിറ്റിംഗ്: ജോണ്‍ കുട്ടി, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോസ്‌റ്റ്യൂം: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സംഘട്ടനം: വിക്കി, മാഫിയ ശശി, സൗണ്ട് ഡിസൈനിങ്: ഡാന്‍ ജോസ്, വിഎഫ്എക്‌സ്: പനാഷ് എന്റര്‍ടൈന്‍മെന്റ്.

ISL News: ഐഎസ്എല്ലില്‍ ഇന്ന് ചെന്നൈയിന് എതിരാളി ഹൈദരാബാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE