കൊച്ചി: ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മാത്യൂ കുഴല്നാടന് പുറമെ, പൊതുപ്രവര്ത്തകന് ജി ഗിരീഷ് ബാബുവിന്റെ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്.
മാത്യു കുഴല്‍നാടന്റെ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മുഖ്യമന്ത്രി, മകള്‍ വീണ വിജയന്, സി.എം.ആര്.എല്‍. അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
മാത്യു കുഴല്‍നാടന്റെ ഹരജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരന് പരാജയപ്പെട്ടുവെന്നുമായിരുന്നു ഹരജി തള്ളിക്കൊണ്ട് വിജിലന്‍സ് കോടതിയുടെ വിധിയില്‍ പറഞ്ഞിരുന്നത്. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹരജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു.
വിജിലന്‍സ് കോടതിയുടെ ഈ നിരീക്ഷണം പുനഃപരിശോധിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. മാസപ്പടി വിവാദത്തില്‍ സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവും ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റിന്റെയും അന്വേഷണവും നടക്കുന്നുണ്ട്.
DONT MISS IT | വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷം; നല്ല ജനപ്രതിനിധി ആയിരിക്കാൻ ശ്രമിക്കും- പ്രിയങ്ക ഗാന്ധി