കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൊൽക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലെ പുരിക്ക് സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
പുലർച്ചെ 6.10ഓടെയാണ് ഭൂചലനം ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി റിപ്പോർട് ചെയ്‌തത്. ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. കൊൽക്കത്തയിലും സമീപ പ്രദേശത്തും ആളുകൾക്കിടയിൽ ചെറിയ ഭീതി പരത്തിയെങ്കിലും ആളപായയോ നാശനഷ്‌ടമോ റിപ്പോർട് ചെയ്‌തിട്ടില്ല.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ