ഇടുക്കി: ജില്ലയിലെ കമ്പംമേട്ടിൽ 18കാരനെ വിഷം നൽകി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജ്‌കുമാറിന്റെ സുഹൃത്തായ പ്രവീൺ കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
മദ്യത്തിൽ വിഷം കലർത്തിയാണ് രാജ്‌കുമാറിനെ കൊലപ്പെടുത്തിയത്. പ്രവീൺ കുമാറാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. പ്രവീണിന്റെ സഹോദരിയെ പ്രണയിച്ചതിന്റെ പേരിലാണ് രാജ്‌കുമാറിന് മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപാതകം നടത്തിയതെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read also: രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതനായി പേരറിവാളൻ



































