തൃശൂർ: കുതിരാൻ ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. കൊഴിഞ്ഞാമ്പാറ സ്വദേശികളായ അജയരാജ്, സുഹൃത്ത് കൃപ എന്നിവർക്കാണ് പരിക്കേറ്റത്.
കുതിരാൻ തുരങ്കത്തിന്റെ സമീപത്തുള്ള ഒറ്റവരി പാതയിൽ വച്ച് ലോറി നേരെ ബൈക്കിനു പുറകില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്കില്‍ നിന്ന് തെറിച്ചു വീണു പരുക്കേറ്റ ഇരുവരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന് ശേഷം ലോറി ഡ്രൈവർ രക്ഷപെടുകയും ചെയ്തു.
കുതിരാൻ പാതയിലെ ഇറക്കത്തിൽ ഇന്ധനം ലഭിക്കുന്നതിന് വേണ്ടി ഡ്രൈവർമാർ ലോറികളുടെ എൻജിൻ ഓഫ് ചെയ്യാറുണ്ട്. ഇറക്കമായതിനാല്‍ വണ്ടി സുഗമമായി അത്യാവശ്യം വേഗത്തിൽ പോകും. ഇങ്ങനെ വണ്ടി വിടുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് പലപ്പോഴും അപകടത്തിന് കാരണം.
Read also: ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണം; ഒവൈസിയോട് അമിത് ഷാ


































