കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ സ്ഥിതിഗതികള്‍ വഷളാവുന്നു. പുതുതായി 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തുടര്‍ച്ചയായി രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു. നാനൂറിന് മുകളില്‍ ആളുകള്‍ക്കാണ് രോഗബാധ.
Malabar News: ‘വനിതാ സ്വയം തൊഴില്‍ പദ്ധതി’യൊരുക്കി മര്‍കസ്
കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് കൂടുതലായും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യം വളരെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കാണുന്നത്.
പുതുതായി 419 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 51 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ കോവിഡ് കേസുകളുടെ ആകെ എണ്ണം 9455 ആയി. ഇതില്‍ 217 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 5938 ആയി.