‘വനിതാ സ്വയം തൊഴില്‍ പദ്ധതി’യൊരുക്കി മര്‍കസ്

By Desk Reporter, Malabar News
Markaz for women Empowerment - Malabar News
Representational Image
Ajwa Travels

എടവണ്ണപ്പാറ: കോവിഡ് കാരണം പലവീടുകളിലും നിത്യജീവിതം ദുരിതകരമാവുമ്പോള്‍, ഒരു നാടിനു മുഴുവന്‍ ആശ്വാസകരമാവുന്ന സ്വയം തൊഴില്‍ പദ്ധതി ഒരുക്കുകയാണ് മര്‍കസു സഖാഫത്തി സുന്നിയ്യ. എടവണ്ണപ്പാറ ജലാലിയ്യയില്‍ മര്‍കസ് ആരംഭിക്കുന്ന ‘വനിതാ സ്വയം തൊഴില്‍ പദ്ധതി’ക്കായി നല്‍കുന്നത് 16 ടൈലറിംഗ് മെഷീനുകളാണ്. വിധവകള്‍, പാവപ്പെട്ട വീടുകളിലെ വീട്ടമ്മമാര്‍ എന്നിവര്‍ക്കെല്ലാം ഇവിടെ നിന്ന് ടൈലറിംഗ് പഠിച്ചു ചെറുകിട വസ്‍ത്ര നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ കഴിയും.

സമൂഹത്തിന്റെ അടിത്തട്ടില്‍ വികസനം സാധ്യമാക്കുമ്പോഴാണ് സമഗ്രമായ രാഷ്‍ട്ര
വികസനം ഉണ്ടാവുകയെന്ന് മര്‍കസ് നോളജ് സിറ്റി ഡയറക്‌റ്റർ ഡോ. മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് ഗ്രാമങ്ങളില്‍ മര്‍കസ് ഇത്തരം സേവനങ്ങള്‍ നല്‍കുന്നു. സ്‌ത്രീകളെ തൊഴില്‍പരമായി ശാക്തീകരിക്കുകയെന്നത് മര്‍കസിന്റെ പ്രധാനമായ ലക്ഷ്യങ്ങളിലൊന്നാണ്: അദ്ദേഹം പറഞ്ഞു.

ടൈലറിംഗ് സെന്ററിന്റെ സമര്‍പ്പണം ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം, മുഹമ്മദ് ബഷീർ മാസ്‌റ്റർ, മര്‍കസ് ആര്‍.സി.എഫ്.ഐ മാനേജര്‍ റഷീദ് പുന്നശ്ശേരി, മുസ്‌തഫ വാഴക്കാട് എന്നിവര്‍ ഉദ്ഘാടനത്തിന് നേതൃത്വം നല്‍കും.

SYS News: കരിപ്പൂരിന്റെ ചിറകരിയരുത്; ഐക്യദാര്‍ഢ്യവുമായി കാന്തപുരവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE