‘ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം’; രാഷ്‌ട്രപതി

By News Desk, Malabar News
ram nath kovind
രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്
Ajwa Travels

ഡെൽഹി: ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ദേശീയ നിയമ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം മൂന്ന് വനിതാ ജഡ്‌ജിമാരെ നിയമിച്ച തീരുമാനം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണ്. ഇത് ഭാവിയില്‍ ഒരു വനിതാ ചീഫ് ജസ്‌റ്റിസിന്റെ നിയമനത്തിലേക്ക് വഴിവെക്കുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.

1921ല്‍ കൊര്‍ണേലിയ സൊരാബ്‌ജിയെ, ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷകയായി എൻറോൾ ചെയ്‌ത അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം സ്‍ത്രീ ശാക്‌തീകരണത്തിന് വലിയ മുതല്‍ക്കൂട്ടായെന്നും അദ്ദേഹം പറഞ്ഞു.

Kerala News: പടനിലം സ്‌കൂൾ അഴിമതി; കെ രാഘവനെ തരംതാഴ്‌ത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE