ലൈംഗിക തൊഴില്‍ കുറ്റമല്ല; സുപ്രധാന നിരീക്ഷണവുമായി മുംബൈ ഹൈക്കോടതി

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

മുംബൈ: ലൈംഗിക തൊഴില്‍ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. ലൈംഗിക തൊഴില്‍ ചെയ്‌ത് ജീവിക്കുന്ന മൂന്ന് സ്‌ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രായപൂര്‍ത്തിയായ സ്‌ത്രീക്ക്‌ ഏത് തൊഴിലും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ല ഇമ്മോറല്‍ ട്രാഫിക്ക് (പ്രിവന്‍ഷന്‍) ആക്ട് 1956 എന്നും ജസ്റ്റിസ് പൃത്വിരാജ് ചവാന്‍ വ്യക്തമാക്കി. ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതിനോ ഒരു വ്യക്തി ആ തൊഴിലില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ല. അതേസമയം ഒരാളെ അയാളുടെ അനുവാദമില്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മുംബൈ പൊലീസിന്റെ സാമൂഹിക സേവന വിഭാഗം 2019 സെപ്റ്റംബറിലാണ് മലാഡിലെ ചിഞ്ചോളി ബിന്ദാര്‍ മേഖലയില്‍ നിന്നും യുവതികളെ പിടികൂടുന്നത്. പൊലീസ് പിടികൂടിയ ഇവരെ പിന്നീട് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു.

Read Also: 20,000 കോടിയുടെ നികുതി തര്‍ക്ക കേസില്‍ അനുകൂല വിധി നേടി വൊഡാഫോണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE