20,000 കോടിയുടെ നികുതി തര്‍ക്ക കേസില്‍ അനുകൂല വിധി നേടി വൊഡാഫോണ്‍

By Staff Reporter, Malabar News
business image_malabar news
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: സര്‍ക്കാരിനെതിരായ നികുതി തര്‍ക്കകേസില്‍ അനുകൂല വിധി നേടി ടെലികോം ഭീമന്‍മാരായ വൊഡാഫോണ്‍. വൊഡാഫോണില്‍ നിന്ന് 20,000 കോടിയുടെ നികുതി ഈടാക്കുന്ന നടപടി അന്യായമാണെന്നും ഹേഗിലെ ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂനല്‍ ചൂണ്ടിക്കാട്ടിയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.

വൊഡാഫോണ്‍ കമ്പനിയില്‍ നിന്ന് നികുതിയിനത്തില്‍ തുക ഈടാക്കുന്നത് ഇന്ത്യയും നെതര്‍ലന്‍ഡും തമ്മിലെ നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്നും അന്തരാഷ്ട്ര കോടതി ചൂണ്ടിക്കാട്ടി. കൂടാതെ വൊഡാഫോണില്‍ നിന്ന് സര്‍ക്കാര്‍ തുക ഈടാക്കാന്‍ പാടില്ലെന്നും നിയമ നടപടികള്‍ക്കായി ചിലവായതിന്റെ പകുതി തുകയായ 40 കോടി സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധി ന്യായത്തില്‍ പറഞ്ഞു.

അതേസമയം കോടതി വിധി സംബന്ധിച്ച് വോഡഫോണോ, കേന്ദ്ര ധനകാര്യ മന്ത്രാലയമോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

2007ല്‍ ഹച്ചിസണ്‍ കമ്പനിയുടെ ഇന്ത്യയിലെ ആസ്തി വൊഡാഫോണ്‍ കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് നികുതി തര്‍ക്കം. നികുതി അടക്കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാറിന്റെ വാദം.

കൂടാതെ 2012ല്‍ പരമോന്നത കോടതി ടെലികോം ദാതാവിന് അനുകൂലമായി വിധി പ്രസ്താവിച്ചുവെങ്കിലും ആ വര്‍ഷം അവസാനം സര്‍ക്കാര്‍ നിയമങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു. തുടര്‍ന്ന് 2014 ഏപ്രിലോടെയാണ് വൊഡാഫോണ്‍ ഇന്ത്യക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചത്.

Read Also: കൃഷി വിശേഷം പങ്കുവെച്ച് ലാലേട്ടന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE