കൃഷി വിശേഷം പങ്കുവെച്ച് ലാലേട്ടന്‍

By Staff Reporter, Malabar News
entertainment image_malabar news
Mohanlal
Ajwa Travels

വീട്ടിലെ ജൈവപച്ചക്കറി കൃഷി ആരാധകരുമായി പങ്കുവെച്ച് പ്രിയ താരം മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ തന്റെ വീടിനോട് ചേര്‍ന്നുളള സ്ഥലത്താണ് മോഹന്‍ലാല്‍ ജൈവകൃഷി ചെയ്‌തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ വിഷരഹിത പച്ചക്കറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മോഹന്‍ലാല്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലോക്ക്ഡൗണ്‍ കാലത്തെ തന്റെ കൃഷി വിശേഷം പങ്കുവെച്ചു.

 

View this post on Instagram

 

Organic Farming at Home . . . . . #irganic #organicfood #organicfarming #farming #farm #organicvegetables

A post shared by Mohanlal (@mohanlal) on

 ജൈവവളം ഉപയോഗിച്ചാണ് താരം കൃഷി ചെയ്തിരിക്കുന്നത്. കൃഷിയിടത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. വെണ്ട, വഴുതന,തക്കാളി, പയര്‍, വാഴ എന്നിവയാണ് മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

കൃഷി ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ മുന്‍പും കൃഷി ചെയ്യാറുണ്ടെങ്കിലും ലോക്ക്ഡൗണ്‍ കാലത്താണ് ഇതില്‍ കൂടുതല്‍ സജീവമായത് . ലോക്ക്ഡൗണിന്റെ സമയത്ത് ചെന്നൈയിലായിരുന്ന താരം നാട്ടിലെത്തിയ ശേഷമാണ് കൃഷിയില്‍ സജീവമായത്.

കഴിഞ്ഞ ദിവസം തന്റെ തോട്ടത്തില്‍ വിളഞ്ഞ സണ്‍ഡ്രോപ് പഴങ്ങളുടെ ചിത്രവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആരാധകരുടെ മനം കവര്‍ന്നിരുന്നു.

 

View this post on Instagram

 

Harvesting Sun Drops ! ☀️? #sundrop #fruittrees #lockdowngardening

A post shared by Mammootty (@mammootty) on

Read Also: ഒഡിഷയില്‍ കര്‍ഷക പ്രതിഷേധം; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE