ഒഡിഷയില്‍ കര്‍ഷക പ്രതിഷേധം; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ആരോപണം

By Staff Reporter, Malabar News
malabarnews-farmers
Protest Of AIKM (File Image)
Ajwa Travels

കട്ടക്ക്: കാര്‍ഷിക ബില്ലിനെതിരെ ഒഡിഷയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഭരണകക്ഷിയായ ബിജെഡിക്കെതിരെ ആരോപണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി.

ബിജെഡിയുടെ മുതിര്‍ന്ന നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ് നടക്കുകയും അതിന് ശേഷം ലോകസഭയില്‍ പാര്‍ട്ടി ബില്ലിനെ അനുകൂലിക്കുകയും ചെയ്‌തു എന്നാണ് ആക്റ്റിവിസ്‌റ്റ് ആയ റാബി ദാസ് ആരോപിക്കുന്നത്. സംസ്ഥാനത്തെ ഭക്ഷ്യ മന്ത്രി ഓര്‍ഡിനന്‍സ് വന്നത് മുതല്‍ എതിര്‍ത്തപ്പോഴും ബിജെഡി നേതൃത്വം അത് മുഖവിലക്ക് എടുക്കാന്‍ തയ്യാറായില്ലെന്നും റാബി ദാസ് ചൂണ്ടിക്കാട്ടി.

ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു), അഖിലേന്ത്യ കര്‍ഷക യൂണിയന്‍, അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി, അഖിലേന്ത്യ കിസാന്‍ മഹാസംഘ് (എഐകെഎം) എന്നിവ സംയുക്തമായാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇവര്‍ക്കൊപ്പം മറ്റു മേഖലകളിലെ തൊഴിലാളികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുത്തു.

Read Also: ഭാരത് ബന്ദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE