ലൈംഗിക തൊഴിൽ നിയമപരം, പോലീസിന് ഇടപെടാനാകില്ല; സുപ്രീം കോടതി

By Desk Reporter, Malabar News

ന്യൂഡെൽഹി: ലൈം​ഗിക തൊഴിലാളികൾക്കെതിരായ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയോ ഇടപെടുകയോ ചെയ്യരുതെന്ന് പോലീസിന് സുപ്രീം കോടതി ഉത്തരവ്. ലൈംഗിക തൊഴിൽ നിയമവിധേയമാണ്. പോലീസിന് ഇടപെടാനാകില്ല. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗിക തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷക്കും അർഹതയുണ്ടെന്നും ഉത്തരവിൽ പറയുന്നു.

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ജസ്‌റ്റിസ്‌ എൽ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആറ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ലൈംഗിക തൊഴിലാളികൾക്ക് നിയമത്തിന്റെ തുല്യ സംരക്ഷണത്തിന് അർഹതയുണ്ടെന്ന് ബെഞ്ച് പറഞ്ഞു.

പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്‌ഥാനത്തിൽ എല്ലാ കേസുകളിലും ക്രിമിനൽ നിയമം ഒരുപോലെ ബാധകമാകണം. എന്നാൽ പ്രായപൂർത്തിയായവർ സ്വന്തം ഇഷ്‌ടപ്രകാരമോ സമ്മതത്തോടെയോ ലൈം​ഗികതയിൽ ഏർപ്പെടുന്നതിൽ പോലീസോ നിയമങ്ങളോ ഇടപെടുന്നതിൽ അർഥമില്ലെന്നും കോടതി വ്യക്‌തമാക്കി. തൊഴിൽ എന്തുതന്നെയായാലും, ഈ രാജ്യത്തെ ഓരോ വ്യക്‌തിക്കും ഭരണഘടനയുടെ 21ആം അനുച്ഛേദപ്രകാരം മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ട് എന്നും കോടതി വ്യക്‌തമാക്കി.

ലൈംഗിക തൊഴിലാളികളെ അറസ്‌റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ വേശ്യാലയങ്ങളിലെ റെയ്‌ഡുകളിൽ ഇരയാക്കുകയോ ചെയ്യരുതെന്നും ബെഞ്ച് ഉത്തരവിട്ടു. ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നു എന്നതുകൊണ്ട് മാത്രം ലൈംഗിക തൊഴിലാളിയുടെ കുട്ടിയെ അമ്മയിൽ നിന്ന് വേർപെടുത്താൻ പാടില്ല. മനുഷ്യ മര്യാദയുടെയും അന്തസ്സിന്റെയും അടിസ്‌ഥാന സംരക്ഷണം ലൈംഗിക തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ബാധകമാണ്; കോടതി ചൂണ്ടിക്കാട്ടി.

പരാതി നൽകുന്ന ലൈം​ഗിക തൊഴിലാളികളോട് പോലീസ് വിവേചനം കാണിക്കരുത്. തൊഴിലിനിടെ ഏതെങ്കിലും തരത്തിൽ അതിക്രമത്തിന് ഇരയായ ലൈം​ഗിക തൊഴിലാളികൾക്ക് ഉടൻ തന്നെ മെഡിക്കോ ലീ​ഗൽ കെയർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി വ്യക്‌തമാക്കി.

ലൈം​ഗിക തൊഴിലാളികളോടുള്ള പോലീസിന്റെ സമീപനം പലപ്പോഴും ക്രൂരവും ആക്രമാസക്‌തവുമാകുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലൈംഗിക തൊഴിലാളികളെ അറസ്‌റ്റ് ചെയ്യുമ്പോഴും റെയ്‌ഡ്‌ ചെയ്യുമ്പോഴും ഇരകളോ പ്രതികളോ ആയിക്കൊള്ളട്ടെ, ലൈംഗിക തൊഴിലാളികളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കാൻ മാദ്ധ്യമങ്ങൾ അതീവ ശ്രദ്ധ പുലർത്തണം.

ഐഡന്റിറ്റികൾ വെളിപ്പെടുത്തുന്നതിന് കാരണമാകുന്ന ഫോട്ടോകൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുത്. രക്ഷപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന ലൈംഗിക തൊഴിലാളികളെ രണ്ടോ മൂന്നോ വർഷത്തിനകം തന്നെ കറക്ഷണൽ ഹോമുകളിലേക്ക് അയക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കോടതി മുന്നോട്ട് വെച്ച ശുപാർശകളോടുള്ള സർക്കാരിന്റെ മറുപടി അടുത്ത വാദം കേൾക്കുന്ന ജൂലൈ 27നു മുൻപ് അറിയിക്കണമെന്നും കോടതി പറഞ്ഞു.

Most Read:  നാഗ്‌പൂരിൽ രക്‌തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി; ഒരാൾ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE