ലൈംഗിക തൊഴിലാളികൾക്ക് മുൻഗണനാ റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

By News Bureau, Malabar News
priority ration card list; Kerala to include sex workers
Representational Image
Ajwa Travels

തിരുവനന്തപുരം: ലൈംഗിക തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ ഉൾപ്പെടുത്താൻ കേരളം. ഇത് സംബന്ധിച്ച് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ നിലപാടറിയിച്ചു.

കോവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്‌ഥാന സർക്കാർ നീങ്ങുന്നത്.

മുൻഗണനാ റേഷൻ ഉപഭോക്‌താക്കളുടെ പട്ടികയിൽ ലൈംഗിക തൊഴിലാളികളെ ഉൾപ്പെടുത്താൻ തിരുമാനിച്ചതായി കേരളം അറിയിച്ചു. സംസ്‌ഥാനത്തെ എല്ലാ റേഷൻ കടകളിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വാങ്ങാം.

2011ൽ തന്നെ ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അത് നടപ്പായില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ സത്യവാങ്മൂലം. നാഗേശ്വര റാവു, ബിആർ ഗവായി, ബിവി നഗർത്തന എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Most Read: ആവശ്യമായ ഉറപ്പുകൾ ലഭിച്ചു; പിജി ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE