ഇ പോസ് സംവിധാനം തകരാറിൽ; സംസ്‌ഥാനത്ത്‌ റേഷൻ മസ്‌റ്ററിങ്‌ നിർത്തിവെച്ചു

റേഷൻ കടകളുടെ സമയക്രമീകരണവും അവസാനിപ്പിച്ചു.

By Trainee Reporter, Malabar News
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ കൈവൈസി മസ്‌റ്ററിങ്‌ താൽക്കാലികമായി നിർത്തിവെച്ചു. റേഷൻ വിതരണത്തിനുള്ള ഇ പോസ് സംവിധാനം തകരാറിലാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിനാൽ റേഷൻ കടകളുടെ സമയക്രമീകരണവും അവസാനിപ്പിച്ചു.

വ്യാഴാഴ്‌ച (നാളെ) മുതൽ സംസ്‌ഥാനത്തെ മുഴുവൻ റേഷൻ കടകളും പഴയ രീതിയിൽ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു. ഏഴ് ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ കടകൾ പ്രവർത്തിക്കുന്ന രീതിയിൽ ചൊവ്വാഴ്‌ച മുതലാണ് സമയക്രമീകരണം ഏർപ്പെടുത്തിയത്. ഈ ആഴ്‌ച മുഴുവൻ ഈ സമയക്രമീകരണം തുടരാനായിരുന്നു തീരുമാനം.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE