48,000 റേഷൻ കാർഡുകൾ നാളെമുതൽ മരവിപ്പിച്ചേക്കും; കേന്ദ്രത്തിന് കത്തയക്കാൻ കേരളം

ആറുമാസത്തിനിടെ ഒരുതവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്ത കാർഡുകളാണ് മരവിപ്പിക്കുക.

By Senior Reporter, Malabar News
ration card for renters
Representational image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 48,000 റേഷൻ കാർഡുകൾ നാളെമുതൽ മരവിപ്പിച്ചേക്കും. ആറുമാസത്തിനിടെ ഒരുതവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്ത കാർഡുകളാണ് മരവിപ്പിക്കുക. കേന്ദ്ര സർക്കാർ പദ്ധതിയായ സ്‌കീം ഫോർ മോഡേണൈസേഷൻ ആൻസ് റിഫോംസ് ത്രൂ ടെക്‌നോളജി ഇൻ പബ്ളിക് ഡിസ്‌ട്രിബ്യൂഷൻ (സ്‍മാർട്ട് പിഡിഎസ്‌) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അതേസമയം, ഈ നീക്കത്തെ എതിർത്ത് കേന്ദ്രത്തിന് കത്തയക്കാൻ മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കാർഡിലെ മുഴുവൻ അംഗങ്ങളും 90 ദിവസത്തിനകം റേഷൻ കടകളിലെ ഇ- പോസ് യന്ത്രത്തിൽ ബയോ മെട്രിക് ഇ-കെവൈസി നടത്തിയാൽ ഈ കാർഡുകൾ പുനഃസ്‌ഥാപിക്കും. ഇല്ലെങ്കിൽ റദ്ദാക്കും എന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.

മുൻഗണനാ കാർഡുകളായ മഞ്ഞയും പിങ്കും റദ്ദാക്കപ്പെട്ടാൽ, കേന്ദ്ര വിഹിതത്തിൽ ആനുപാതികമായി കുറവുണ്ടാകുമെന്നത് സംസ്‌ഥാനത്തെ ആശങ്കയിലാക്കുന്നു. മുൻഗണനാ വിഭാഗത്തിലെ 5370 മഞ്ഞ, 38,909 പിങ്ക് കാർഡുടമകൾ റേഷൻ വാങ്ങിയിട്ടില്ല. കേന്ദ്ര സർക്കാർ സൗജന്യമായി റേഷൻ നൽകുന്ന ഈ 2 വിഭാഗം കാർഡിലുമായി 66,701 ഗുണഭോക്‌താക്കളുണ്ട്.

ഇതുകൂടാതെ മുൻഗണനയിതര വിഭാഗത്തിലെ നാലായിരത്തോളം നീല, വെള്ള കാർഡ് ഉടമകളും ആറുമാസത്തിലേറെയായി റേഷൻ വാങ്ങുന്നില്ലെന്നാണ് കണക്ക്. എന്നത്, ഈ കാർഡുകൾ റദ്ദായാലും വിഹിതം കുറയില്ല. രാജ്യമാകെ 1.58 കോടി ഗുണഭോക്‌താക്കളുടെ റേഷൻ കാർഡ് മരവിപ്പിച്ചേക്കുമെന്നാണ് സൂചന.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE