റേഷൻ കാർഡ് മസ്‌റ്ററിങ് നാളെ മുതൽ മൂന്ന് ദിവസം; അരി വിതരണം ഉണ്ടാവില്ല

എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളാണ് മസ്‌റ്ററിങ് നടത്തേണ്ടത്.

By Trainee Reporter, Malabar News
priority ration card list; Kerala to include sex workers
Representational Image
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്‌റ്ററിങ് മാർച്ച് 15,16,17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളാണ് മസ്‌റ്ററിങ് നടത്തേണ്ടത്. ഇതിനായി കാർഡുടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് നടപടികൾ ക്രമീകരിക്കുന്നത്.

രാവിലെ എട്ടുമണിമുതൽ വൈകിട്ട് ഏഴ് വരെ റേഷൻ കടകൾക്ക് സമീപമുള്ള അങ്കണവാടികൾ, ഗ്രന്ഥശാലകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതുയിടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡുമായാണ് മസ്‌റ്ററിങ്ങിന് എത്തേണ്ടത്. കാർഡിനുള്ള മുഴുവൻ പേരും എത്തണം.

ക്യാമ്പ് സംഘടിപ്പിക്കുന്ന സ്‌ഥലങ്ങളിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനും സീനിയർ സിറ്റിസൺ ആയ വ്യക്‌തികൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ താലൂക്ക് സപ്ളൈ ഓഫീസർമാരും റേഷനിങ് ഇൻസ്‌പെക്‌ടർമാരും ക്യാമ്പുകൾ സന്ദർശിച്ച് അപ്‌ഡേഷൻ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ തീയതികളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. e-KYC അപ്‌ഡേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്‌സിഡി എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ മസ്‌റ്ററിങ് നടത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് റേഷൻ വിതരണം നിർത്തിവെച്ച് മസ്‌റ്ററിങ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Most Read| മാസപ്പടി; കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE