സെർവർ തകരാർ; സംസ്‌ഥാനത്ത്‌ റേഷൻ കാർഡ് e-KYC മസ്‌റ്ററിങ് മുടങ്ങി

By Trainee Reporter, Malabar News
ration card change
Rep. Image
Ajwa Travels

തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത്‌ മുൻഗണനാ കാർഡുകളുടെ e-KYC മസ്‌റ്ററിങ് മുടങ്ങി. സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ കാർഡ് മസ്‌റ്ററിങ് ഭാഗികമായി നിർത്തിവെച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. മഞ്ഞ കാർഡുകാർക്ക് ഇന്ന് തന്നെ മസ്‌റ്ററിങ് നടത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പിങ്ക് കാർഡുകാർക്ക് മറ്റൊരു ദിവസം മസ്‌റ്ററിങ് നടത്തും. അരി വിതരണം മൂന്ന് ദിവസം പാടില്ലെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ അരി വിതരണം നടന്നുവെന്നും മന്ത്രി അറിയിച്ചു. മാർച്ച് 15,16,17 തീയതികളിൽ രാവിലെ എട്ടുമണിമുതൽ വൈകിട്ട് ഏഴ് വരെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്‌റ്ററിങ് നടത്താമെന്നാണ് അറിയിച്ചിരുന്നത്. അറിയിപ്പിനെ തുടർന്ന് റേഷൻ കാർഡും ആധാർ കാർഡുമായി മസ്‌റ്ററിങ്ങിന് എത്തിയ ജനങ്ങൾ പ്രതിസന്ധിയിലായി.

വ്യക്‌തമായ അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് മണിക്കൂറുകളോളം ജനങ്ങൾ കടയ്‌ക്ക് മുന്നിൽ കാത്തുനിൽക്കേണ്ട അവസ്‌ഥയുണ്ടായി. e-KYC അപ്‌ഡേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്‌സിഡി എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ മസ്‌റ്ററിങ് നടത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് റേഷൻ വിതരണം നിർത്തിവെച്ച് മസ്‌റ്ററിങ് നടത്തുന്നത്.

Most Read| രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ല? എസ്‌ബിഐക്ക് നോട്ടീസയച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE