പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്രം; പുതുക്കിയ വില പ്രാബല്യത്തിൽ

ഇതോടെ കൊച്ചിയിൽ പെട്രോളിന് വില 150 രൂപ 50 പൈസയാകും. ഡീസൽ 94 രൂപ 50 പൈസയും.

By Trainee Reporter, Malabar News
Petrol,-Diesel
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് രാവിലെ ആറുമണിമുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ കൊച്ചിയിൽ പെട്രോളിന് വില 150 രൂപ 50 പൈസയാകും. ഡീസൽ 94 രൂപ 50 പൈസയും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം ഉണ്ടായത്.

ഇന്ധനവില രണ്ടുരൂപ കുറയ്‌ക്കുക വഴി പ്രധാനമന്ത്രി രാജ്യത്തെ രണ്ടരക്കോടി ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യവെക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി ഹർദീപ്‌സിങ് പുരി എക്‌സിൽ കുറിച്ചു.

രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഏറ്റെടുക്കാനിരിക്കെയാണ് ഇന്ധനവില കുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നേരത്തെ, ഗാർഹിക പാചകവിതരണ സിലിണ്ടറിന് (14.2) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. വനിതാ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്.

Most Read| പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE