മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ. ഉൽസവത്തിൽ പങ്കെടുത്ത 200ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയുമായി 200 ഓളം പേർ ചികിൽസ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ കണ്ടെത്തിയത്.
വൈരങ്കോട് തീയാട്ടുൽസവത്തിന് എത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കാണ് ഇന്നലെയും ഇന്നുമായി ഭക്ഷ്യവിഷബാധ ഉണ്ടായത്. വെള്ളത്തില്‍ നിന്നോ, ഐസിൽ നിന്നോ ഭക്ഷ്യവിഷബാധ ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് ജില്ലയിൽ നിന്നുള്ള ആളുകളും ഉൽസവത്തിൽ പങ്കെടുത്തതിനാൽ ഇവിടെയുണ്ടായ ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരങ്ങള്‍ മലപ്പുറം ആരോഗ്യവകുപ്പ് പാലക്കാട് ഡിഎംഒയെയും അറിയിച്ചിട്ടുണ്ട്. കൂടാതെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിക്കുകയും ചെയ്‌തു.
Read also: രക്‌തസാക്ഷികളുടെ നീതിക്കായി ബിജെപിയില്ലാത്ത സമൂഹം സൃഷ്‌ടിക്കുക; കോടിയേരി








































