കൊല്ലം: കടയ്‌ക്കൽ കുമ്മിളിൽ ഗർഭിണിയായ യുവതിയെ സുഹൃത്തായ യുവാവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിലിൽ ഫാത്തിമയെയാണ് (22) യുവാവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടിനായിരുന്നു സംഭവം.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭർത്താവുമായി പിണങ്ങിയ ശേഷം ഇടപ്പണ സ്വദേശിയായ ദീപുവെന്ന സുഹൃത്തിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഫാത്തിമയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തിൽ ദുരൂഹത ഉണ്ടന്നും കുടുംബം ആരോപിക്കുന്നു.
ദീപുവിന്റെ ആദ്യവിവാഹത്തിലെ അഞ്ചുവയസുള്ള കുട്ടിയും ഫാത്തിമയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കടയ്‌ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ഗാസയിൽ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു