തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ആരംഭിച്ച പോലീസിന്റെ സംവിധാനത്തിൽ ആദ്യ ദിവസം ലഭിച്ചത് 221 പരാതികൾ. ‘അപരാജിത’ എന്ന പേരിലാണ് കഴിഞ്ഞ ദിവസം ഗാർഹിക പീഡനവും, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കുന്നതിന് പോലീസ് പുതിയ സംവിധാനം ആരംഭിച്ചത്.
കൊല്ലം ജില്ലയിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പുതിയ പദ്ധതി പോലീസ് ആരംഭിച്ചത്. അപരാജിതയുടെ സ്റ്റേറ്റ് നോഡൽ ഓഫീസറായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിക്ക് മാത്രം മൊബൈൽ ഫോണിൽ 117 പരാതികൾ ലഭിച്ചു. കൂടാതെ ഇമെയിൽ വഴി 76 പരാതികളും മൊബൈൽ നമ്പറിൽ വിളിച്ച് 28 പരാതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരാതികൾ അറിയിക്കുന്നതിനായി സ്റ്റേറ്റ് നോഡൽ ഓഫിസറുടെ നമ്പറിൽ (9497999955) ബന്ധപ്പെടാവുന്നതാണ്. കൂടാതെ [email protected] എന്ന അപരാജിതയുടെ ഇമെയിൽ വിലാസത്തിലും, 9497996992 എന്ന ഫോൺ നമ്പറിൽ വിളിച്ചും പരാതികൾ ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കാം.
Read also : ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി സ്വാഗതാര്‍ഹം; 40 പേരെ അനുവദിക്കണം -ഖലീല്‍ ബുഖാരി







































